പേ​രാ​വൂ​ർ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ല

Share our post

ഇ​രി​ട്ടി: പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല ക്ലാ​സു​ക​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​റ്. എ​ന്നാ​ൽ, ഇ​ന്ന​ലെ മ​ട്ട​ന്നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ക്ലാ​സി​ൽ ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ൾ ടീ​ച്ച​ർ അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ഇ​രി​ട്ടി ഉ​പ​ജി​ല്ല ക​മ്മി​റ്റി ആ​രോ​പി​ച്ചു.

കൂ​ത്തു​പ​റ​മ്പ്. ധ​ർ​മ​ടം, ത​ല​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടു​ള്ള​വ​ർ​ക്ക് അ​താ​ത് പ​രി​ശീ​ല ക്ലാ​സു​ക​ളി​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​താ​യും കെ​പി​എ​സ്ടി​എ ചൂ​ണ്ടി​ക്കാ​ട്ടി. പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ത്ത​തി​നു പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ എ​ന്ന സം​ശ​യ​മു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ സ​മ​യ​ത്ത് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ സ​മ​യ​ത്ത് തി​ര​ക്കg​കാ​ര​ണം പ​ല​രും അ​തി​നു​ള്ള അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ങ്കി​ൽ വോ​ട്ടു ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ വ​രും.

നി​ല​വി​ൽ ആ​റു​വ​രെ​യാ​ണ് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ള​ത്. ഇ​പ്പോ​ൾ സൗ​ക​ര്യ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് എ​ട്ടി​നും വോ​ട്ടി​നു​ള​ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജാ​ൻ​സ​ൺ ജോ​സ​ഫ്, സി.​വി. കു​ര്യ​ൻ, ടി.​വി. ഷാ​ജി, കെ. ​ശീ​കാ​ന്ത്, ബി​ജു കു​റു​മു​ട്ടം, കെ. ​സു​മേ​ഷ്, എം.​വി ധ​ന്യ, പി.​ആ​ർ. ശ്രീ​ജി​ത്ത്, കെ. ​അ​മീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!