പുതു ചരിത്രം കുറിച്ച് രവിവർമ്മ ചിത്രം, ‘യശോദയും കൃഷ്ണനും’ വിറ്റുപോയത് 167 കോടി രൂപയ്ക്ക്

Share our post

മുംബൈ: രാജാ രവിവർമ്മയുടെ വിഖ്യാത ചിത്രം ‘യശോദയും കൃഷ്ണനും’ ലേല ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചു. മുംബൈയിൽ നടന്ന സാഫ്രൺ ആർട്ടിന്റെ സ്പ്രിംഗ് ലൈവ് ലേലത്തിൽ 167.20 കോടി രൂപയ്ക്കാണ് ഈ എണ്ണച്ചായ ചിത്രം വിറ്റുപോയത്. ഏകദേശം 1.8 കോടി യുഎസ് ഡോളർ മൂല്യം വരും.

ഇതോടെ ലേലത്തിൽ ഏറ്റവും ഉയർന്ന വില ലഭിക്കുന്ന ആധുനിക ഇന്ത്യൻ കലാസൃഷ്ടിയായി ഈ ചിത്രം മാറി. കഴിഞ്ഞ വർഷം 118 കോടി രൂപയ്ക്ക് വിറ്റുപോയ എം എഫ് ഹുസൈന്റെ ‘ഗ്രാം യാത്ര’ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് മറികടന്നത്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഡോ സൈറസ് എസ് പൂനവല്ല ആണ് ഈ ചരിത്ര ചിത്രം സ്വന്തമാക്കിയത്. 80 മുതൽ 120 കോടി രൂപ വരെയായിരുന്നു ലേലത്തിന് മുൻപ് ഈ ചിത്രത്തിന് പ്രതീക്ഷിച്ചിരുന്ന വില.

1890-കളിൽ രാജാ രവിവർമ്മയുടെ സർഗ്ഗജീവിതത്തിന്റെ ഔന്നത്യത്തിൽ വരച്ച ചിത്രമാണ്. യശോദ പശുവിനെ കറക്കുന്നതും പിന്നിലൂടെ വന്ന് കൃഷ്ണൻ പാൽപാത്രം ചോദിക്കുന്നതുമായ മനോഹരമായ രംഗമാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!