പേരാവൂർ മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പിലാക്കുമെന്ന് എൽ.ഡി.എഫ് പ്രകടന പത്രിക

Share our post

പേരാവൂർ: പേരാവൂർ മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പിലാക്കുമെന്ന് എൽ.ഡി.എഫ് പ്രകടന പത്രിക. ജോൺ ബ്രിട്ടാസ് എം.പി. പത്രിക പ്രകാശനം ചെയ്തു

പ്രധാന വാഗ്ദാനങ്ങൾ

1.പേരാവൂർ, ഇരിട്ടി താലൂക്കാസ്പത്രികളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി സ്‌പെഷാലിറ്റി സംവിധാനം ഉറപ്പാക്കും. ഡയാലിസിസ് ശെവനം വിപുലീകരിക്കും

2.അമ്പായത്തോട്-കണ്ണൂർ വിമാനത്താവള നാലുവരിപ്പാത വേഗത്തിൽ പൂർത്തീകരിക്കും. പാൽച്ചുരം-നാല്പത്തിനാലാം മൈൽ വഴിയാക്കി അലൈൻമെന്റിൽ മാറ്റം വരുത്തും.

3. എല്ലാ റോഡുകളും വിപുലീകരിച്ച് മെക്കാഡം ടാറിംഗ് നടത്തി മികച്ച യാത്രാ സൗകര്യം ഒരുക്കും.

4. ഇരിട്ടിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ

5.മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്ക്യൂട്ട്

6.ആറളം ഫാമിനെ അന്താരാഷ്ട കാർഷിക ഗവേഷണ കേന്ദ്രമാക്കും

7.ജിമ്മിജോർജിന്റെ പേരിൽ ആധുനിക സ്റ്റേഡിയവും സ്‌പോർട്‌സ് അക്കാദമിയും

8.മണ്ഡലത്തിലെ പ്രധാന ടൗണുകൾ സൗന്ദര്യവത്കരിക്കും

9.ഇരിട്ടി, പേരാവൂർ ടൗണുകളിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ റിംഗ് റോഡ്

10.മിനി ഐ.ടി.പാർക്ക്, വിദ്യാഭ്യാസ ഹബ്ബ്

11.പൊതു ഇടങ്ങളിൽ ഓപ്പൺ ജിം, വനിതകൾക്ക് ഫിറ്റ്‌നസ് സെന്ററുകൾ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!