അഞ്ച് കിലോമീറ്റർ വിരണ്ടോടി, വാഹനങ്ങൾ തകർത്തു; കണ്ണാടിപ്പറമ്പിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Share our post

കണ്ണൂർ ∙ കണ്ണാടിപ്പറമ്പിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. നിരവധി വാഹനങ്ങൾ തകർത്തെങ്കിലും ആളപായമില്ല. ഇന്നലെ രാത്രി 11ന് കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. 5 കിലോമീറ്റർ വിരണ്ടോടിയ ആനയെ ഏറെ നേരത്തെ പ്രയത്നങ്ങൾക്ക് ശേഷം നാറാത്ത് ആലിൻ കീഴിനു സമീപം തളച്ചു.

10.30ന് എഴുന്നള്ളത്ത് കഴിഞ്ഞശേഷം ആനയെ ക്ഷേത്ര പരിസരത്ത് ബന്ധിച്ചതായിരുന്നു. ഇവിടെ നിന്നും വിരണ്ടോടിയ ആന ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന 2 കാറുകളും ഓട്ടോകളും തകർത്തു. ഇതിനിടയിൽ മറ്റു വാഹനങ്ങൾക്കും കേടുപറ്റി. പിന്നീട് ആന കണ്ണാടിപ്പറമ്പ് ടൗണിലെ നെടുവാട്ട്, സ്റ്റെപ്പ് റോഡ് വഴി കാട്ടാമ്പള്ളി മെയിൻ റോഡിലേക്ക് കടന്ന് ആലിൻ കീഴിനു സമീപം നിൽക്കുകയായിരുന്നു. പാപ്പാന്മാർ എത്തി ഏറെ പ്രയത്നിച്ചാണ് ശാന്തനാക്കിയത്.

ഉത്സവത്തിന് എത്തിയ ആളുകൾ തിങ്ങിനിറഞ്ഞ ക്ഷേത്ര പരിസരത്ത് പെട്ടന്ന് ആന വിരണ്ടോടിയത് പരിഭ്രാന്തി പടർത്തി. ഉത്സവ ചടങ്ങുകൾക്ക് ഓലയമ്പാടിയിൽ നിന്നും എത്തിച്ച കർണൻ എന്ന ആനയാണ് വിരണ്ടത്. 12 മണിയോടെയാണ് ആനയെ തളയ്ക്കാനായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!