ആവേശത്തിരയിളക്കി ബി.ജെ.പി ദേശീയ അധ്യക്ഷൻ

Share our post

മട്ടന്നൂർ: ബി.ജെ.പി അഖിലേന്ത്യ അദ്ധ്യക്ഷൻ നിതിൻ നബിനിന്റെ വിജയയാത്രയ്ക്ക് മട്ടന്നൂരിൽ വൻ ജനപങ്കാളിത്തം. ദേശീയ അദ്ധ്യക്ഷ പദവിയേറ്റ ശേഷം ആദ്യമായി മലബാറിലെത്തിയ നിതിൻ നബിനിനെ കാണാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ ഒത്തുചേർന്നു. ഉച്ചനേരത്തെ കൊടുംചൂട് വകവയ്ക്കാതെ വനിതകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വിജയയാത്രയിൽ അണിനിരന്നു. നിശ്ചയിച്ച സമയത്തിൽ നിന്ന് അൽപ്പം വൈകി വായാന്തോടിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ വാദ്യഘോഷങ്ങളും കലാരൂപങ്ങളും അണിനിരന്നു. തുറന്ന വാഹനത്തിൽ ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത് നിതിൻ നബീൽ മട്ടന്നൂർ നഗരവീഥികളിലൂടെ കടന്നുപോയി. തലശ്ശേരി റോഡിൽ പ്രവേശിച്ചപ്പോഴും ജനങ്ങൾ ഇരുഭാഗത്തും തിങ്ങിനിറഞ്ഞിരുന്നു. എൻ.എസ്.എസ് ബിൽഡിംഗ് പരിസരത്ത് സമാപിച്ച ഘോഷയാത്രയ്ക്ക് ശേഷം നിതിൻ നബീൽ വാഹനത്തിൽ നിന്നിറങ്ങി ജനക്കൂട്ടത്തിനിടയിലൂടെ നടന്ന് അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി.
രാജ്യസഭാ എം.പി സി. സദാനന്ദൻ, എൻ.ഡി.എ മണ്ഡലം സ്ഥാനാർത്ഥി ബിജു ഏളക്കുഴി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് എന്നിവർ നിതിൻ നബീലിനൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ വി.വി ചന്ദ്രൻ, വി.പി സുരേന്ദ്രൻ, ജില്ല, പ്രാദേശിക നേതാക്കൾ എന്നിവർ പങ്കെടുത്തു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!