മ​ട്ട​ന്നൂ​രിന്‍റെ മനസിൽ ആര് ‍?

Share our post

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ, കൂ​ടാ​ളി, കീ​ഴ​ല്ലൂ​ർ, പ​ടി​യൂ​ർ, തി​ല്ല​ങ്കേ​രി, മാ​ലൂ​ർ, മാ​ങ്ങാ​ട്ടി​ടം, ചി​റ്റാ​രി​പ്പ​റ​മ്പ്, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മ​ട്ട​ന്നൂ​ർ അ​സം​ബ്ലി മ​ണ്ഡ​ലം. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും എ​ൽ​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മ​ട്ട​ന്നൂ​രി​ൽ 2024 ലെ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് 3034 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​രു​ന്നി​ല്ല. മ​ട്ട​ന്നൂ​ർ ഒ​ഴി​കെ​യു​ള്ള പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​യി 16000 ത്തോ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​ന് ഉ​ണ്ടാ​യി​രു​ന്നു. 2021 ൽ 60,963 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​കെ. ശൈ​ല​ജ വി​ജ​യി​ച്ച​ത്.

കെ.​കെ. ശൈ​ല​ജ 96,129 വോ​ട്ട് നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഇ​ല്ലി​ക്ക​ൽ അ​ഗ​സ്‌​തി 35,166 വോ​ട്ടും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ബി​ജു ഏ​ള​ക്കു​ഴി 18223 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്. മൂ​ന്ന് മു​ന്ന​ണി​ക​ളി​ൽ ര​ണ്ടു​പേ​ർ മ​ൽ​സ​രി​ച്ച് പ​രി​ച​യ​മു​ള്ള​വ​രും ഒ​രാ​ൾ പു​തു​മു​ഖ​വു​മാ​ണ് ഇ​ക്കു​റി മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. സ​നോ​ജി​നാ​ണ് ക​ന്നി​യ​ങ്കം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ര​ണ്ടാം ത​വ​ണ​യും ബി​ജു ഏ​ള​ക്കു​ഴി നാ​ലാം ത​വ​ണ​യു​മാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്.

വി​ക​സ​നം വോട്ടാക്കാൻ എ​ൽ​ഡി​എ​ഫ്

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജി​നെ​യാ​ണ് മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ മാ​ലൂ​ർ സ്വ​ദേ​ശി​യും യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​ണ് വി.​കെ. സ​നോ​ജ്. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലും കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ മ​ണ്ഡ​ല​ത്തി​ലും ന​ട​പ്പാ​ക്കി​യ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി.​കെ. സ​നോ​ജി​ന്‍റെ പ്ര​ചാ​ര​ണം.

മ​ണ്ഡ​ലം പി​ടി​ക്കാ​ൻ യു​ഡി​എ​ഫ്

മ​ണ്ഡ​ലം പി​ടി​ക്കാ​ൻ യു​ഡി​എ​ഫി​നാ​യി കെ​പി​സി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി​യെ​യാ​ണ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. തി​ല്ല​ങ്കേ​രി പ​ടി​ക്ക​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി കെ​എ​സ്‌​യു​വി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി,ഡി​സി​സി സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി അം​ഗം, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പോ​രാ​യ്മ​ക​ളും മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​യാ​ക്കി കൊ​ണ്ട് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​റ​പ്പി​ച്ചാ​ണ് ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി മ​ൽ​സ​ര രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

വോട്ടുകൂട്ടാൻ എ​ൻ​ഡി​എ

ബി​ജെ​പി ക​ണ്ണൂ​ർ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഏ​ള​ക്കു​ഴി സ്വ​ദേ​ശി​യു​മാ​യ ബി​ജു ഏ​ള​ക്കു​ഴി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​ന​ർ​ഥി​യാ​യി ക​ള​ത്തി​ലി​റ​ങ്ങ​യി​രി​ക്കു​ന്ന​ത്. ഭാ​ര​തീ​യ ജ​ന​താ യു​വ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, പേ​രാ​വൂ​ർ മ​ണ്ഡ​ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു.

ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2011, 2016, 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ട്ട​ന്നൂ​രി​ൽ മ​ത്സ​രി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന, ക്ഷേ​മ പ​ദ്ധ​തി​ക​ളും സം​സ്ഥാ​ന​ത്തെ​യും മ​ണ്ഡ​ല​ത്തി​ലെ​യും വി​ക​സ​ന പ്ര​ശ്ന​ങ്ങ​ളു​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!