വിവേക് ഗോപൻ അരുവിക്കരയിൽ, ചിറയിൻകീഴിൽ അനൂപ്; 11 സ്ഥാനാർഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു

Share our post

തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സ്ഥാനാർഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. നടൻ കൃഷ്ണകുമാറിന് സീറ്റില്ല. തിരുവനന്തപുരത്ത് കരമന ജയൻതന്നെ സ്ഥാനാർഥിയാകും. അടൂരിൽ പന്തളം പ്രതാപനും കോവളത്ത് ടി.എൻ സുരേഷുമാണ് സ്ഥാനാർഥികൾ.

അരുവിക്കരയിൽ നടൻ വിവേക് ഗോപനാണ് സ്ഥാനാർഥി. മാവേലിക്കരയിൽ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാർഥികളാകും. ചവറയിൽ കെ.ആർ. രാജേഷ്, ചടയമംഗലത്ത് ആർ.എസ്. അരുൺരാജ്, ചിറയൻകീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായർ എന്നിവരും സ്ഥാനാർഥികളാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!