ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും താ​മ​സ​സ്ഥ​ല​ത്തു ത​ന്നെ വോ​ട്ടു ചെ​യ്യാം

Share our post

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 85 വ​യ​സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക്‌ പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​കാ​തെ താ​മ​സ​സ്ഥ​ല​ത്ത് ത​ന്നെ വോ​ട്ടു ചെ​യ്യാം. ഇ​വ​ർ ഫോം 12 ​ഡി യി​ലൂ​ടെ പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ വ​ഴി സ​മ​ർ​പ്പി​ക്ക​ണം. അ​ർ​ഹ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന സം​ഘം പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു ന​ൽ​കും. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ നി​ശ്ചി​ത ദി​വ​സം പോ​ളിം​ഗി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​ബ​ന്ധം 12 പ്ര​കാ​രം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വോ​ട്ട​റു​ടെ വീ​ട്ടി​ലെ​ത്തി തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തും.

ത​പാ​ൽ വ​ഴി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് വോ​ട്ട​റെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​ദ്യ പ​ടി. ര​ഹ​സ്യാ​ത്മ​ക​ത ഉ​റ​പ്പാ​ക്കി സ്വ​ത​ന്ത്ര​മാ​യും സ്വാ​ധീ​ന ര​ഹി​ത​മാ​യും വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കും. ഏ​തെ​ങ്കി​ലും വോ​ട്ട​ർ​ക്ക് അ​ന്ധ​ത​യോ ശാ​രീ​രി​ക ബ​ല​ഹീ​ന​ത​യോ കാ​ര​ണം സ്വ​ന്ത​മാ​യി വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ സ​ഹാ​യം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ സ​ഹാ​യം തേ​ടു​ന്ന​വ​ർ സ​ഹാ​യി ഡി​ക്ല​റേ​ഷ​ൻ ന​ൽ​ക​ണം.

ര​ജി​സ്റ്റ​റി​ൽ വോ​ട്ട​റു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി ഒ​പ്പ് വാ​ങ്ങി​യ​ശേ​ഷം പോ​സ്റ്റ​ൽ ബാ​ല​റ്റി​ന്റെ കൗ​ണ്ട​ർ ഫോ​യി​ലി​ൽ വോ​ട്ട​റു​ടെ പാ​ർ​ട്ട് ന​മ്പ​റും ക്ര​മ​ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി ബാ​ല​റ്റ് മു​റി​ച്ച് വോ​ട്ട​ർ​ക്ക് ന​ൽ​കും. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​ൽ ബാ​ല​റ്റ് ചെ​റി​യ ക​വ​റി​ൽ ഇ​ട്ട് സീ​ൽ ചെ​യ്ത് പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റും. പോ​ൾ ചെ​യ്ത് പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ വ​ര​ണാ​ധി​കാ​രി​ക്ക് എ​ത്തി​ച്ചു ന​ൽ​കും. പോ​സ്റ്റ​ൽ ബാ​ല​റ്റ് സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ്യ​ർ ഫോ​ർ അ​ബ്‌​സെ​ന്‍റീ വോ​ട്ടേ​ഴ്‌​സ് ആ​ൻ​ഡ് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ആ​ൻ​ഡ് പേ​ഴ്സ​ൺ വി​ത്ത് ഡി​സ​ബി​ലി​റ്റി വ​ഴി​യാ​ണ് ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക.

ജി​ല്ല​യി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 85 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 18,810 വോ​ട്ട​ർ​മാ​രും 22,908 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. മ​ണ്ഡ​ലം തി​രി​ച്ച് 85 വ​യ​സ് ക​ഴി​ഞ്ഞ വോ​ട്ട​ർ​മാ​രു​ടെ ക​ണ​ക്ക്. പ​യ്യ​ന്നൂ​ർ-1649, ക​ല്യാ​ശേ​രി-1675, ത​ളി​പ്പ​റ​മ്പ്-1906, ഇ​രി​ക്കൂ​ർ-2284, അ​ഴീ​ക്കോ​ട്-1431, ക​ണ്ണൂ​ർ-1507, ധ​ർ​മ​ടം-1780, ത​ല​ശേ​രി-1633, കൂ​ത്തു​പ​റ​മ്പ്-1433, മ​ട്ട​ന്നൂ​ർ-1791, പേ​രാ​വൂ​ർ-1721. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ: പ​യ്യ​ന്നൂ​ർ-1930, ക​ല്യാ​ശേ​രി-1561, ത​ളി​പ്പ​റ​മ്പ്-2813, ഇ​രി​ക്കൂ​ർ-2839, അ​ഴീ​ക്കോ​ട്-1465, ക​ണ്ണൂ​ർ-1319, ധ​ർ​മ​ടം-2349, ത​ല​ശേ​രി-2080, കൂ​ത്തു​പ​റ​മ്പ്-2222, മ​ട്ട​ന്നൂ​ർ-2366, പേ​രാ​വൂ​ർ-1964.

അ​പേ​ക്ഷ​ക​ൾ 23ന​കം പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം

ക​ണ്ണൂ​ർ: താ​മ​സ സ്ഥ​ല​ത്ത് വോ​ട്ടു ചെ​യ്യു​ന്ന 85 വ​യ​സും അ​തി​നു മു​ക​ളി​ലു​മു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ​ക്കു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ 23 ന​കം അ​താ​ത് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണം. പോ​സ്റ്റ​ൽ വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം ഇ​തു സം​ബ​ന്ധി​ച്ച് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ ഫോ​മു​ക​ളു​ടെ വി​ത​ര​ണം 21 ന​കം പൂ​ർ​ത്തി​യാ​ക്ക​ണം. പോ​സ്റ്റ​ൽ വോ​ട്ടി​നു​ള്ള ഫോം 12 ​ഡി യു​ടെ വി​വ​ര​ങ്ങ​ൾ യ​ഥാസ​മ​യം ഇ​ല​ക്ട് വ​ൺ സാ​ര​ഥി മൊ​ബൈ​ൽ ആ​പ്പ് വ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണം. പോ​സ്റ്റ​ൽ വോ​ട്ട് ആ​വ​ശ്യ​മി​ല്ലെ​ന്ന് വോ​ട്ട​ർ അ​റി​യി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തും രേ​ഖ​പ്പെ​ടു​ത്ത​ണം.

അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​രു​ടെ ത​പാ​ൽ വോ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​എ​ൻ. സി​ബി, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!