ചന്ദ്രൻ തില്ലങ്കേരി കോളയാട്ടെ രക്തസാക്ഷി സ്മൃതി കുടീരങ്ങൾ സന്ദർശിച്ചു

Share our post

കോളയാട്: മട്ടന്നൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരി കോളയാട് പഞ്ചായത്തിലെ കോൺഗ്രസ് രക്തസാക്ഷി സ്മൃതി കുടീരങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. ആലച്ചേരി കൊളത്തായിയിലെ പി. കുഞ്ഞിരാമന്റെയും കൊമ്മേരി ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കെ. വി. തോമസിന്റെ കല്ലറയിലുമാണ് പ്രാർത്ഥന നടത്തിയത്. നേതാക്കളായ രാഘവൻ കാഞ്ഞിരോളി, കമൽജിത്ത് , ഭാർഗവൻ , കെ.വി.ജോസഫ്, സാജൻ ചെറിയാൻ , കെ.എം.രാജൻ, ജോർജ് കാനാട്ട്, അന്ന ജോളി, ബിജു കാപ്പാടൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!