ദേശീയതലത്തിലും കേരള ടൂറിസം നമ്പർ വൺ; കടന്നുപോയത് പുരസ്‌കാര പെരുമഴയുടെ വർഷങ്ങൾ

Share our post

കേരള ടൂറിസം കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് കൈവരിച്ച നേട്ടങ്ങൾ ഒട്ടും ചെറുതല്ല. ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് കേരളത്തിന് ലഭിച്ചത്. ലോകത്തിന് മുൻപിൽ കേരളം തലയെടുപ്പോടെ നിന്ന വർഷങ്ങളായിരുന്നു കടന്നുപോയത്.

ഈ വർഷങ്ങളിൽ ദേശീയതലത്തിലും കേരളത്തിലെ ടൂറിസം രംഗം ഏറെ അംഗീകരിക്കപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാടിന്റെ മഹത്വവും മനോഹാരിതയും വിവിധ സംഘടനകളും മറ്റും അംഗീകരിച്ചു. നിരവധി പുരസ്‌കാരങ്ങളാണ് കേരളം ഈ വർഷക്കാലയളവിൽ നേടിയത്. ഇത്തരത്തിൽ ടൂറിസത്തിൽ ഒരു ‘കേരള മോഡൽ’ തന്നെ സൃഷ്ടിക്കുകയായിരുന്നു നമ്മൾ.

രാജ്യത്തെയും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും മികച്ച ടൂറിസം മോഡലുകൾക്ക് നൽകുന്ന പുരസ്‌കാരങ്ങളാണ് ഇന്ത്യ ഐസിആർടി അവാർഡുകൾ. ഇതിൽ കേരളം നിരവധി പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. പ്രാദേശിക ജനസമൂഹത്തിന്റെ ഉയർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് 2024ൽ ഗോൾഡ് അവാർഡ്, ലോക്കൽ സോഴ്സിങ് ക്രഫ്റ്റ് ആൻഡ് ഫുഡ് വിഭാഗത്തിൽ 2023ൽ ഗോൾഡ് അവാർഡ്, പ്ലാസ്റ്റിക് വേസ്റ്റ് ഉന്മൂലനം, ജല സംരക്ഷണം, ടൂറിസം മേഖലയുടെ വൈവിധ്യവത്കരണം, കൊവിഡ് കാലഘത്തിന് ശേഷമുള്ള തിരിച്ചുവരവ് എന്നിവയ്ക്ക് 2022ൽ ഗോൾഡ് അവാർഡ്, പോസ്റ്റ് കൊവിഡ് കാലഘട്ടത്തിലെ തിരിച്ചുവരവിന് 2022ൽ ഗോൾഡ് അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളാണ് കേരളം നേടിയത്.

ട്രാവൽ ആൻഡ് ലെഷർ അവാർഡുകളിലും കേരളത്തിന് നേട്ടമുണ്ടായിട്ടുണ്ട്. മികച്ച വെഡിങ് ഡെസ്റ്റിനേഷന് ഇന്ത്യാസ് റീഡേഴ്സ് ചോയ്സ് അവാർഡ് (2022), ഏവരെയും സ്വാഗതം ചെയ്യുന്ന മികച്ച പ്രദേശത്തിനുള്ള ട്രാവലർ റിവ്യൂ അവാർഡ് (2022), ഉത്തരവാദിത്ത ടൂറിസം മിഷന് ട്രാവൽ + ലെഷർ ഗ്ലോബൽ വിഷൻ അവാർഡ്‌സ് എന്നിവയും കേരളത്തിന് ലഭിച്ചു.

കഴിഞ്ഞില്ല, 2022ൽ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി ഇന്ത്യ ടുഡേ ന്യൂസ് മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തിരുന്നു. 2021ൽ മികച്ച ഫ്യുച്ചർ ഫോർവേഡ് സംസ്ഥാനത്തിനുള്ള ഇന്ത്യൻ റെസ്‌പോസൺസിബിൾ ടൂറിസം അവാർഡ്, കാന്തല്ലൂർ സ്ട്രീറ്റ് പദ്ധതിക്ക് 2023ലെ മികച്ച ടുറിസം വില്ലേജ് ഗോൾഡ് അവാർഡ് എന്നിവയും കേരളത്തിന് ലഭിച്ചു. കഴിഞ്ഞില്ല, അഗ്രി ടൂറിസം വില്ലേജ് വിഭാഗത്തിൽ കുമരകത്തിന് മികച്ച ടൂറിസം വില്ലേജ് അവാർഡ് ( 2024) ലഭിച്ചു. മികച്ച ഉത്തരവാദിത്ത ടൂറിസ ഗ്രാമം വിഭാഗത്തിൽ കടലുണ്ടിക്ക് മികച്ച ടൂറിസം വില്ലേജ് അവാർഡ് (2024) ലഭിക്കുകയും ചെയ്തു.

ഇതിന് പുറമെ 2020 -21 കാലയളവിലെ നീതി ആയോഗിന്റെ സസ്‌റ്റെയ്‌നബിൾ ഡെവലപ്മെന്റ് സൂചികയിൽ ഒന്നാം സ്ഥാനം, 2022ലെ ഗ്ലോബൽ വിഷൻ അവാർഡ്, 2022ലെ ബുക്കിങ്.കോം ട്രാവൽ റിവ്യൂ അവാർഡ് എന്നിവയും കേരളത്തിന് ലഭിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!