യുവതി കുത്തേറ്റ് മരിച്ചു: കിണറ്റിൽ ഒളിച്ച അയൽവാസി കസ്റ്റഡിയിൽ
ഒല്ലൂർ (തൃശൂർ)∙ യുവതി കുത്തേറ്റു മരിച്ച നിലയിൽ. അയൽവാസി കസ്റ്റഡിയിൽ. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്. കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ (65) ഒല്ലൂർ പൊലീസ് പിടികൂടി.
വൈകിട്ട് 6.30നായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന നായ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് സൗമ്യ അതിന്റെ പിറകേ ഇറങ്ങിയപ്പോൾ കത്തിയുമായി പിറകേയെത്തിയ തോമസ് കുത്തുകയായിരുന്നു. കുത്തേറ്റ് അര മണിക്കൂറോളം റോഡിൽ കിടന്ന സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച തോമസിനെ തിരച്ചിലിനിടയിൽ പൊലീസ് കണ്ടെത്തി. അഗ്നിരക്ഷാസേന എത്തിയാണ് പ്രതിയെ കിണറ്റിൽ നിന്ന് കയറ്റിയത്.
