ധര്‍മടത്ത് പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാര്‍ഥിയാകും
കണ്ണൂർ: പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാർഥിയാകും. നേരത്തെ റഷീദിനെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കാൻ ആയിരുന്നു തീരുമാനിച്ചത്. തളിപ്പറമ്പ് സീറ്റ് ടി.കെ. ഗോവിന്ദന് വേണ്ടി ഒഴിച്ചിടുന്ന സാഹചര്യത്തിലാണ് തീരുമാനം. വി.പി. അബ്ദുൾ റഷീദ് നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
