പാൽചുരത്ത് ആശുപത്രി മാലിന്യം തള്ളിയ നിലയിൽ

Share our post

കൊട്ടിയൂർ : പാൽച്ചുരം-ബോയ്‌സ് ടൗൺ ചുരത്തിൽ റോഡരികിൽ ഇഞ്ചക്ഷൻ മരുന്നിന്റെ കുപ്പികളും സിറിഞ്ചുകളും ഐ.വി. സെറ്റുകളും തള്ളിയ നിലയിൽ. 700-ഓളം മരുന്നുകുപ്പിയും സിറിഞ്ചുകളുമാണ് ചുരത്തിലെ നാലാമത്തെ ഹെയർപിൻ വളവിന് സമീപം റോഡരികിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി റെജി പി. മാത്യുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി. പോലീസും സ്ഥലത്തെത്തിയിരുന്നു.

മാലിന്യം പരിശോധിച്ചെങ്കിലും ഇവ ഉപേക്ഷിച്ചവരെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. മാലിന്യം തളളിയവരെ കണ്ടെത്താനായി സി.സി.ടി.വി. ക്യാമറ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. മാലിന്യങ്ങളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ബാക്കിയുളള മാലിന്യം റോഡരികിൽനിന്നും നീക്കം ചെയ്തു. ഇവ നിർമാർജനം ചെയ്യുന്നതിനായി കൊട്ടിയൂരിലെ എഫ്.എച്ച്.സിയെ ഏൽപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!