മലയോര ഹൈവേയിൽ പൈപ്പുകൾ മാറ്റാതെ കോൺക്രീറ്റ് പ്രവൃത്തി
ഇരിട്ടി: മലയോര ഹൈവേയുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വള്ളിത്തോട്-മണത്തണ റീച്ചിന്റെ നിർമാണം അവസാന ഘട്ടത്തിൽ. റോഡിന്റെ ടാറിംഗ് കഴിഞ്ഞുള്ള ഭാഗം കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആഴ്ചകൾക്ക് മുന്പ് കോൺക്രീറ്റ് പ്രവൃത്തി നടന്ന ആനപ്പന്തി – കരിക്കോട്ടക്കരി റീച്ചിലെ പ്രവൃത്തി ആരേയും അത്ഭുതപെടുത്തുന്നതാണ്. വാട്ടർ അഥോറിറ്റിയുടെ രണ്ടു പൈപ്പുകൾ കിടന്നിരുന്ന സ്ഥലത്ത് അത് എടുത്തു മാറ്റാതെയാണ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കി തൊഴിലാളികൾ പോയിരിക്കുന്നത്.
സൂപ്പർവൈസറടക്കമുള്ളവർ ഒപ്പം ഉള്ളപ്പോഴാണ് പ്രവൃത്തി നടത്തിയത്. ഇതൊന്നും കണ്ടെത്തി തിരുത്താനും കെആർഎഫ്ബി അധികൃതർക്ക് കഴിയുന്നില്ല. അധികൃതരുടെ നിദേശങ്ങൾ കാറ്റിൽ പറത്തി കോൺട്രാക്ടർമാർക്ക് തോന്നും പോലെയാണ് റോഡിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നതെന്നാണ് ആരോപണം.
