എൽഡിഎഫ് പ്ര​ചാ​ര​ണം തു​ട​ങ്ങി

Share our post

ക​ണ്ണൂ​ർ: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. യു​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം അ​ടു​ത്ത ദി​വ​സം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റോ​ഡ് ഷോ​യോ​ടു കൂടിയാണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

മൂ​ന്നാ​മൂ​ഴ​ത്തി​ൽ ധ​ർ​മ‌​ട​ത്ത് മ​ത്സ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്താ​യ​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ൽ നേ​രി​ട്ടെ​ത്തി​യു​ള്ള പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. പേ​രാ​വൂ​രി​ൽ കെ.​കെ. ശെെ​ല​ജ, പ​യ്യ​ന്നൂ​രി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ, അ​ഴീ​ക്കോ​ട് കെ.​വി.​സു​മേ​ഷ്, ക​ല്യാ​ശേ​രി​യി​ൽ എം .​വി​ജി​ന്‍, മ​ട്ട​ന്നൂ​രി​ൽ വി.​കെ. സ​നോ​ജ്, ത​ളി​പ്പ​റ​ന്പി​ൽ പി.​കെ. ശ്യാ​മ​ള, ത​ല​ശേ​രി​യി​ൽ കാ​രാ​യി രാ​ജ​ൻ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ.

ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മ​ന്ത്രി​യു​മാ​യി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്കും. ഇ​രി​ക്കൂ​റി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ അ​ഡ്വ. മാ​ത്യു കു​ന്ന​പ്പ​ള്ളി പ്ര​ചാ​ര​ണം തു​ട​ങ്ങി. കൂ​ത്തു​പ​റ​ന്പി​ൽ ആ​ർ​ജെ​ഡി​യി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ കെ.​പി. മോ​ഹ​ന​ൻ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കെ.​പി. മോ​ഹ​ന​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നാ​യ കെ.​പി. പ്ര​വീ​ൺ സ്ഥാ​നാ​ർ​ഥി​യാ​കാ​നാ​ണ് സാ​ധ്യ​ത.

പേ​രാ​വൂ​ർ, ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യും മ​ത്സ​രി​ക്കും. അ​ഴീ​ക്കോ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ചേ​ലേ​രി​യും കൂ​ത്തു​പ​റ​ന്പി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​യ​ന്തി രാ​ജ​നു​മാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!