കെ സുധാകരന്റെ അനുയായിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ രാഗേഷ് അറസ്റ്റിൽ

Share our post

കണ്ണൂർ : ഡിസിസി ജനറൽ സെക്രട്ടറിയും കണ്ണൂരിലെ കോൺഗ്രസ് നേതാവുമായ കല്ലിക്കോടൻ രാ​ഗേഷ് അറസ്റ്റിൽ. അനധികൃത പണമിടപാട് കേസിൽ തമിഴ്നാട് പൊലീസ് ആണ് രാ​ഗേഷിനെ അറസ്റ്റ് ചെയ്തത്. സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതാണ് കേസിന് തുടക്കം.

തമിഴ്നാട് സൈബർ ക്രൈം വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ കണ്ണൂരിലെത്തിയാണ് രാ​ഗേഷിനെ അറസ്റ്റ് ചെയ്തത്. സൈബർ തട്ടിപ്പ് സംഘമാണ് ഈ തുക അയച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ചെലവുകൾക്കായി ഉപയോഗിക്കാനാണ് ഈ ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായിയാണ്‌ അറസ്റ്റിലായ രാ​ഗേഷ്.

2012ൽ മണൽമാഫിയയുമായി ബന്ധമുള്ള കല്ലിക്കോടൻ രാ​ഗേഷിനെയും ലോറിയേയും മണലുകടത്തലുമായി ബന്ധപ്പെട്ട് വളപ്പട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സ്റ്റേഷനുള്ളിൽ സെല്ലിലായിരുന്ന രാ​ഗേഷിനെ കെ സുധാകരൻ ബലമായി പിടിച്ചിറക്കിക്കിക്കൊണ്ടുപോയത് വൻ വിവാദമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!