പാചക വാതക ക്ഷാമം; ദുരിതത്തിൽ കാറ്ററിം​ഗ് മേഖല

Share our post

തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ഒരു വിവാഹ ചടങ്ങിന് കാറ്ററിം​ഗ് കരാർ‌ ഏറ്റെടുത്തിരിക്കുകയാണ് തിരുവനന്തപുരത്ത് ക്യാറ്ററിം​ഗ് സ്ഥാപനം നടത്തുന്ന രാജി ​ഗോപാലകൃഷ്ണൻ‌. എന്നാൽ എങ്ങനെ അത് നടത്തും എന്ന ചോദ്യമാണ് അവരെ ഇപ്പോൾ അലട്ടുന്നത്. തിരുവനന്തപുരത്ത് ആനന്തം ഹോം കാറ്റരേഴ്സ് എന്ന സ്ഥാപനം അര നൂറ്റാണ്ടായി നടത്തുന്ന രാജി ​ഗോപാലകൃഷ്ണനും ഇനിയെന്ത് എന്ന അവസ്ഥയിലാണ്

നിലവിലെ പാചക സിലണ്ടർ കൊണ്ട് ഒരു പക്ഷെ ‍ഞായറാഴ്ചത്തെ കാര്യം പൂർ‌ത്തീകരിക്കാം. എന്നാൽ അതിന് ശേഷമോ?. പണി നിർത്തുക തന്നെയാണ് ഏക പോംവഴി. ഭാ​ഗ്യത്തിന്, അടുത്ത വിവാഹ ചടങ്ങ് അൽപം കഴി‍ഞ്ഞാണ്.ബിരിയാണിയും നെയ്ച്ചോറും വിറക് ഉപയോ​ഗിച്ചു ണ്ടാക്കാം. എന്നാൽ ഒരു മുഴുവൻ സദ്യ ഇത്തരത്തിൽ പാചകം ചെയ്യുക ബുദ്ധിമുട്ടാണ്. ചെറിയ ബുക്കിം​ഗുകൾ പോലും വേണ്ടെന്ന് വയ്ക്കുകയാണ്-രാജി പറഞ്ഞു. അപ്പോഴും ബുദ്ധിമുട്ടനുഭവിക്കുന്ന പാവപ്പെട്ടവർ‌ക്ക് കഞ്ഞികൊടുക്കുന്നത് അവർ തുടരുന്നു. നന്ദൻകോടുള്ള രാജിയുടെ പാർസൽ കടയിൽ ചായയും സ്നാക്സും നൽകുന്നു. അതും അടുത്തുതന്നെ അവസാനിക്കും-അവർ പറഞ്ഞു.

പുതിയ ഓർഡറുകളൊന്നും സ്വീകരിക്കുന്നില്ലെന്ന് കെ ജി സുധാകരനെന്ന ക്യാറ്ററിം​ഗ് ജീവനക്കാരനും പറയുന്നു. പുതിയ ഓർ‌ഡർ എടുക്കുന്നില്ല. വിറകിലാണിപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. അപ്രതീക്ഷിതമായി പാചകവാതക ക്ഷാമമുണ്ടായതനിനാൽ ഒന്നും കരുതിവയ്ക്കാനായില്ല- തിരുവനന്തപുരം എഞ്ചിനീയറിം​ഗ് കോളേജിനടുത്ത് അമ്മു ക്യാറ്ററിം​ഗ് സർവീസ് നടത്തുന്ന കെ ജി സുധാകരൻ വ്യക്തമാക്കി.

മാർച്ച് 20 ന് ഒരു വിവാഹചടങ്ങുണ്ട്. എന്നാൽ വിറകുവെച്ച് പാചകം ചെയ്യാനുള്ള ഒരു സൗകര്യവും ഇതുവരെ ശരിയായിട്ടില്ല. കല്യാണം നടക്കുന്നസ്ഥലത്ത് സൗകര്യമുണ്ടോ എന്നിനി അന്വേഷിക്കണം അല്ലെങ്കിൽ വിറകുപയോ​ഗിച്ച് പാചകം ചെയ്യാൻ കഴിയുന്ന സ്ഥലം കണ്ടെത്തി അവിടെ നിന്ന് ഭക്ഷണം പാകം ചെയ്ത് കല്യാണം നടക്കുന്ന ഇടത്തേക്ക് കൊണ്ടുവരണം. ഓർഡർ എടുക്കാനാകാത്തിനാൽ ജോലി മുടങ്ങുന്നത് തൊഴിലാളികൾക്ക് ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്നു. ഈ രം​ഗത്ത് തൊഴിലെടുത്തിരുന്ന അതിഥി തൊഴിലാളികൾ ജോലി ഉപേക്ഷിച്ച് പോവുകയോ തിരിച്ച് നാട്ടിലേക്ക് പോവുകയോ ചെയ്തു. തിരിച്ചുവരുമ്പോഴും അവർക്ക് ജോലി അന്വേഷണം. പക്ഷെ, വേറെ മാർ​ഗമില്ല- സുധാകരൻ പറഞ്ഞു

ചെെനീസ് ഭക്ഷ്യവിഭവങ്ങൾ , ബ്രെഡുകൾ എന്നിവയാണിപ്പോൾ പ്രധാനമായും ക്യാറ്ററിം​ഗിൽ ​ഉൾപ്പെടുത്തിയിട്ടുള്ളത്. പൊറോട്ട അപ്പം പത്തിരി എന്നിവയൊക്കെ നിർത്തിയിരിക്കുയാണ്. ഉപഭോക്താക്കളെ കാര്യം പറഞ്ഞുമനസിലാക്കാൻ കഴിഞ്ഞു- ദുരിത ജീവിതത്തെ കുറിച്ച് സുധാകരൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!