കണ്ണൂര്‍-ബെംഗളൂരു എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം പുറത്തുവിട്ടു

Share our post

കണ്ണൂർ: കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് നാളെ മുതൽ കോഴിക്കോട്ടേക്ക് നീട്ടി റെയില്‍വേ ഉത്തരവിറക്കി. മംഗലാപുരം വഴി സർവീസ് നടത്തുന്ന 16511, 16512 നമ്പർ ട്രെയിനുകളാണ് ഇനി കോഴിക്കോട് വരെ എത്തുക. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. നിലവില്‍ യെശ്വന്ത്പൂർ എക്സ്പ്രസിനെ മാത്രം ആശ്രയിച്ചിരുന്ന കോഴിക്കോട്ടുകാർക്ക് ബെംഗളൂരുവിലേക്ക് പോകാൻ പുതിയ സർവീസ് വലിയ ആശ്വാസമാകും.

ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 10.55-ന് കണ്ണൂരിലെത്തും. തലശ്ശേരി (11.20), വടകര (11.41), കൊയിലാണ്ടി (11.58) എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12.40ന് കോഴിക്കോടെത്തും. മടക്കയാത്രയില്‍ ഉച്ചയ്ക്ക് 3.30ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൊയിലാണ്ടി (3.52), വടകര (4.12), തലശ്ശേരി (4.34) വഴി വൈകിട്ട് അഞ്ചിന് കണ്ണൂരിലെത്തുന്ന രീതിയിലാണ് സമയക്രമം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!