എൽപിജി ക്ഷാമം: ട്രെയിനുകളിൽ ഇൻഡക്ഷൻ, മൈക്രോവേവ് പാചകത്തിന് റെയിൽവേയുടെ നിർദ്ദേശം

Share our post

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വാണിജ്യ എൽപിജി വിതരണത്തിൽ ഉണ്ടായ കടുത്ത ക്ഷാമം റെയിൽവേയിലെ ഭക്ഷണവിതരണത്തെയും ബാധിക്കുന്നു. പ്രതിസന്ധി മറികടക്കാൻ ട്രെയിനുകളിലെ പാൻട്രി കാറുകളിലും റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും പാചകത്തിന് ബദൽ മാർഗങ്ങൾ തേടാൻ ഐആർസിടിസി നിർദ്ദേശം നൽകി.

പ്രധാന നിർദ്ദേശങ്ങൾ:

  • ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ മൈക്രോവേവ് ഓവനുകൾ, ഇൻഡക്ഷൻ സ്റ്റൗവുകൾ എന്നിവ ഉപയോഗിച്ച് പാചകം ചെയ്യാൻ കാറ്ററിങ് കോൺട്രാക്ടർമാരോട് ആവശ്യപ്പെട്ടു.
  • ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾഎന്നിവയ്ക്കെല്ലും  നിർദ്ദേശം ബാധകമാണ്.
  • മാർച്ച് 10-ന് ഐആർസിടിസിയുടെ വെസ്റ്റ് സോൺ ഓഫീസുകൾക്ക് ഇത് സംബന്ധിച്ച് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
  • പാകം ചെയ്ത ഭക്ഷണത്തിന് പുറമെ, പെട്ടെന്ന് കഴിക്കാവുന്ന റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങളുടെ സ്റ്റോക്ക് കരുതാനും നിർദ്ദേശമുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷം കാരണം ആഗോളതലത്തിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് എൽപിജി ഇറക്കുമതിയെ ബാധിച്ചത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് സർക്കാർ മുൻഗണന നൽകുന്നതിനാൽ വാണിജ്യ മേഖലയിൽ വലിയ തോതിലുള്ള ക്ഷാമം നേരിടുന്നുണ്ട്.

യാത്രക്കാരെ ബാധിക്കുമോ?

നിലവിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് നിർത്തലാക്കിയിട്ടില്ല. എന്നാൽ പ്രതിസന്ധി രൂക്ഷമായാൽ ചില പ്രത്യേക റൂട്ടുകളിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനോ താൽക്കാലികമായി നിയന്ത്രിക്കാനോ സാധ്യതയുണ്ട്. എങ്കിലും യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ബദൽ സംവിധാനങ്ങൾ ഒരുക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!