ആ​ന​പ്ര​തി​രോ​ധ മ​തി​ലി​ന് മു​ക​ളി​ൽ വൈ​ദ്യു​ത തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ചു

Share our post

ചെ​ട്ടി​യാം​പ​റ​മ്പ്: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പ​റ​മ്പ് പൂ​ക്കു​ണ്ടി​ൽ ആ​ന പ്ര​തി​രോ​ധ മ​തി​ൽ ക​ട​ന്ന് ആ​ന​ക​ൾ ക​ട​ന്നു വ​രു​ന്ന​ത് ത​ട​യാ​ൻ മ​തി​ലി​ന് മു​ക​ളി​ൽ വൈ​ദ്യു​ത തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ചു. കൊ​ട്ടി​യൂ​ർ റേഞ്ച് മ​ണ​ത്ത​ണ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൈ​ദ്യു​ത തൂ​ക്കു​വേലി​ സ്ഥാ​പി​ച്ച​ത്. പൂ​ക്കു​ണ്ട് ഉ​ന്ന​തി മു​ത​ൽ പാ​ല​ത്തി​ങ്ക​ൽ പ​ടി വ​രെ​യു​ള്ള 600 മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ച​ത്. കൊ​ട്ടി​യൂ​ർ, മ​ണ​ത്ത​ണ, കീ​ഴ്പ്പ​ള്ളി സെ​ക്ഷ​നി​ലെ ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് വൈ​ദ്യു​ത തൂ​ക്കു വേ​ലി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!