കുനിത്തലമുക്കിൽ ബ്യൂട്ടി ആൻഡ് ക്യൂട്ടി ബ്യൂട്ടി പാർലർ & ലേഡീസ് ടൈലറിംഗ് പ്രവർത്തനം തുടങ്ങി
പേരാവൂർ: കുനിത്തലമുക്ക് സബ് രജിസ്ട്രാർ ഓഫീസിന് സമീപം ബ്യൂട്ടി ആൻഡ് ക്യൂട്ടി ബ്യൂട്ടി പാർലർ & ലേഡീസ് ടൈലറിംഗ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എ.രജീഷ് അധ്യക്ഷനായി. പേരാവൂർ ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, ആതിര, രതീഷ് പുഞ്ചക്കര, പി.പുരുഷോത്തമൻ, എ.പി. സുനീഷ് എന്നിവർ സംസാരിച്ചു.
