പേരാവൂർ താലൂക്കാശുപത്രിക്ക് സമീപം ‘പിങ്ക് ഫാർമ’ മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി
പേരാവൂർ: താലൂക്കാശുപത്രിക്ക് സമീപം ‘പിങ്ക് ഫാർമ’ ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.രജീഷ് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി വി.ഐ.പുരുഷോത്തമൻ ആദ്യ വില്പന ഏറ്റുവാങ്ങി.
പേരാവൂർ ടൗൺ വാർഡംഗം കെ.പി.അബ്ദുൾ റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി ജോയി,ജയ്ഷജേക്കബ്,ഡോ. വി. രാമചന്ദ്രൻ, അഷറഫ് ചെവിടിക്കുന്ന്, പേരാവൂർ സി.ഡി.പി.ഒ ബിജി തങ്കപ്പൻ, പാലോറാൻസുരേന്ദ്രൻ, സ്മിത തങ്കപ്പൻ എന്നിവർ സംബന്ധിച്ചു.
