വ​യോ​ധി​ക​നും പെ​ൺ​മ​ക്ക​ളും താ​മ​സി​ക്കു​ന്ന വീ​ട് ജ​പ്തി ചെ​യ്യാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

Share our post

ഇ​രി​ട്ടി: ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ൽ വ​യോ​ധി​ക​നും പെ​ൺ​മ​ക്ക​ളും താ​മ​സി​ക്കു​ന്ന വീ​ട് ജ​പ്തി ചെ​യ്യാ​നു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന അ​ധി​കൃ​ത​രു​ടെ നീ​ക്കം നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ത​ട​ഞ്ഞു. വാ​യ്പാ കു​ടി​ശി​ക​യാ​യ​തി​നെ തു​ട​ർ​ന്ന് ജ​പ്തി ന​ട​ത്താ​നാ​യി കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സു​മാ​യെ​ത്തി​യ സ്വ​കാ​ര്യ ഫി​നാ​ൻ​സ് ക​ന്പ​നി​യു​ടെ ശ്ര​മ​മാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.

ക​ല്ലേ​രി​ക്ക​മ്മ​ൽ കൃ​ഷ്ണ​ന്‍റെ മ​ക​ൾ ശ്രീ​ജി​യു​ടെ പേ​രി​ലു​ള്ള വീ​ടും ഏ​ഴേ​കാ​ൽ സെ​ന്‍റ് സ്ഥ​ല​വു​മാ​ണ് ജ​പ്തി ന​ട​പ​ടി​യി​ലാ​യ​ത്. കൃ​ഷ്ണ​ന്‍റെ മ​റ്റൊ​രു മ​ക​ളാ​യ ശ​കു​ന്ത​ള​യു​ടെ മ​ക​ന്‍റെ ഭാ​ര്യ​യ്ക്ക് വി​ദേ​ശ​ത്ത് പോ​കാ​നാ​യി​രു​ന്നു സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ വാ​യ്പ എ​ടു​ത്ത​ത്. വീ​ടും സ്ഥ​ല​വും ഈ​ടാ​യി ന​ൽ​കി ആ​ധാ​ർ ഹൗ​സിം​ഗ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന്‍റെ ക​ണ്ണൂ​ർ ശാ​ഖ​യി​ൽ നി​ന്ന് 2022ൽ ​അ​ഞ്ച​ര ല​ക്ഷ​മാ​യി​രു​ന്നു വാ​യ്പ എ​ടു​ത്ത​ത്. ഇ​പ്പോ​ൾ പ​ലി​ശ സ​ഹി​തം ഒ​ന്പ​ത് ല​ക്ഷം തി​രി​ച്ച​ട​ക്ക​ണം.

ഇ​തോ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​നം കോ​ട​തി ഉ​ത്ത​ര​വോ​ടെ ജ​പ്തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ കു​ടും​ബ​ത്തെ വീ​ട്ടി​ൽ നി​ന്നി​റ​ക്കി വി​ട്ട് ജ​പ്തി ന​ട​ത്താ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​നാ​ധി​കൃ​ത​ർ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!