ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ ഇ​റാ​ന്‍റെ ഡ്രോ​ണ്‍ ആ​ക്ര​മ​ണം; ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

Share our post

ദു​ബാ​യ്: ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ ഇ​റാ​ന്‍ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പ​ടെ നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ത്യ​ക്കാ​ര​നെ​ക്കൂ​ടാ​തെ ര​ണ്ട് ഘാ​ന പൗ​ര​ന്മാ​ര്‍​ക്കും ഒ​രു ബം​ഗ്ലാ​ദേ​ശി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ര​ണ്ടു ഡ്രോ​ണു​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് പ​തി​ച്ച​ത്. സം​ഭ​വം വി​മാ​ന സ​ര്‍​വീ​സു​ക​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍ പ​ത്ര​കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൂ​ടാ​തെ ദു​ബാ​യ് തീ​ര​ത്ത് വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ച​ര​ക്കു​ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ര്‍ സു​ര​ക്ഷി​ത​രാ​ണ്.

അ​തേ​സ​മ​യം യു​എ​സി​ന്‍റെ അ​ഞ്ചാം ക​പ്പ​ല്‍​പ്പ​ട​യു​ടെ ആ​സ്ഥാ​ന​ത്തേ​ക്ക് ഇ​റാ​ൻ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​താ​യും വാ​ര്‍​ത്ത ഏ​ജ​ന്‍​സി അ​വ​കാ​ശ​പ്പെ​ട്ടു. സൗ​ദി റി​യാ​ദി​ലെ പ്രി​ന്‍​സ് സു​ല്‍​ത്താ​ന്‍ വ്യോ​മ​താ​വ​ളം ല​ക്ഷ്യ​മി​ട്ട് ഇ​റാ​ന്‍ വ​ര്‍​ഷി​ച്ച ആ​റ് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ ത​ക​ര്‍​ത്തെ​ന്ന് സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ല്‍ എ​ട്ട് ഡ്രോ​ണു​ക​ള്‍ ത​ക​ര്‍​ത്തു. ഖ​ത്ത​റി​ലും ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ ആ​ക്ര​മ​ണ നീ​ക്കം ത​ക​ര്‍​ത്തു. യു​എ​ഇ​യി​ലും കു​വൈ​ത്തി​ലും ഡ്രോ​ണ്‍ ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യി. ടെ​ല്‍ അ​വീ​വ്, വെ​സ്റ്റ് ജ​റു​സ​ലേം, ഹൈ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​റാ​ന്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!