പൊങ്കാല ഭക്തരിൽ നിന്ന് അനധികൃത പിരിവ്; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: പൊങ്കാലയിടാൻ തലസ്ഥാനത്തെത്തിയ ഭക്തരിൽ നിന്ന് അനധികൃതമായി പണം പിരിച്ച രണ്ടുപേർ പിടിയിൽ. കാർ പാർക്കിംഗിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കർണനും മറ്റൊരാളുമാണ് പിടിയിലായത്.
ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങിയെ ന്ന് പോലീസ് പറഞ്ഞു. തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇവരുവർക്കുമെതിരെ കേസെടുത്തു. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
ഇതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പൊങ്കാലയിടാനെത്തുന്ന ഭക്തരിൽ നിന്ന് അനധികൃത പരിവ് നടത്തരുതെന്ന് കോർപറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
