രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി ശ്രീകണ്ഠൻ എംപി; കണ്ടത് അടൂരിലെ ഹോട്ടലില്‍
പത്തനംതിട്ട : ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ. അടൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ലൈംഗിക പീഡനം, നിർബന്ധിത ഗർഭഛിദ്രം അടക്കമുള്ള കേസുകളിൽ പ്രതിയായതിനു ശേഷം രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാഹുലിനെ നേരിട്ട് സന്ദർശിക്കുന്ന ആദ്യ കോൺഗ്രസ് നേതാവാണ് വി കെ ശ്രീകണ്ഠൻ. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോഴും പിന്തുണച്ച നേതാവാണ് ശ്രീകണ്ഠൻ. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രമുഖ അംഗം കൂടിയാണ് വി കെ ശ്രീകണ്ഠൻ. കൂടിക്കാഴ്ച അവിചാരിതമായിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് മറ്റ് ഉദ്ദേശ്യങ്ങള്‍ ഒന്നുമില്ലെന്നുമാണ് ശ്രീകണ്ഠൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
