വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ 12 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; ഗുരുതരപരുക്ക്

Share our post

പാനൂർ∙ കല്ലിക്കണ്ടി ഉതുക്കുമ്മൽ ഒരുമ നഗറിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥിക്കു സാരമായി പരുക്കേറ്റു. പാറായിന്റവിട മുസ്‍തഫയുടെ മകൻ മുഹമ്മദ് സൈനാണു (12) അയൽവീട്ടിലെ മുറ്റത്ത് കൂട്ടുകാരൊത്തു കളിക്കുന്നതിനിടയിൽ കടിയേറ്റത്. വൈകിട്ട് 4.30യോടെയാണ് സംഭവം. പാറേമ്മൽ യുപി സ്കൂൾ 7ാം ക്ലാസ് വിദ്യാർഥിയാണ്.

മുഹമ്മദ് സൈനാനും മറ്റു രണ്ടു കൂട്ടുകാരും കളിക്കുന്നതിനിടയിൽ നായ പിന്നാലെ ഓടി. നായയെ തുരത്താൻ ശ്രമിച്ചെങ്കിലും മുറ്റത്ത് വീണതോടെ വീണ്ടും ഓടിയടുത്ത നായ സൈനാന്റെ ദേഹത്ത് ചാടിവീണ് അക്രമിക്കുകയായിരുന്നു. മുഖത്ത് കടിയേറ്റ് ഗുരുതര പരുക്കുകളോടെ തലശ്ശേരി ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടിവരുമെന്നാണു ഡോക്ടർമാരുടെ നിർദേശം വലിയ പറമ്പത്ത് ആയിഷ, പാട്ടത്തിൽ ജുറൈബ് എന്നിവർക്കും നായയുടെ കടിയേറ്റു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!