രാഹുൽഗാന്ധി പേരാവൂരിൽ കർഷകരുമായി മുഖാമുഖം സംവാദം നടത്തി

Share our post

പേരാവൂർ: ജില്ലയിലെ കർഷകരുമായും കർഷക സംഘടന പ്രതിനിധികളുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുഖാമുഖം സംവാദം നടത്തി. പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി അധ്യക്ഷനായി. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, കെ.സുധാകരൻ എം.പി, ദീപാ ദാസ് മുൻഷി, സജീവ് ജോസഫ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച 12 മണിയോടെ എത്തിയ രാഹുൽഗാന്ധി ഒരു മണിക്കൂറോളം സംവാദത്തിൽ പങ്കെടുത്തു.തുടർന്ന്, ഹെലികോപ്ടറിൽ വയനാടിലേക്ക് പോയി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!