ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

Share our post

കണ്ണൂർ : കെഎസ്‍യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ആരോ​ഗ്യമന്ത്രിയെ കണ്ടത്. കെഎസ്‍യുവിന്റെ ആക്രമണത്തിൽ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റു.

ഇന്ന് വൈകിട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മന്ത്രിയെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചത്. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മന്ത്രി. പ്ലാറ്റ്ഫോമിലേക്കെത്തിയ മന്ത്രിക്കുനേരെ കെഎസ്‍യു പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നു. കെഎസ്‍യു പ്രവർത്തകർ മന്ത്രിയുടെ കൈ പിടിച്ചുതിരിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. മന്ത്രിയുടെ കൈക്കും മുറിവേറ്റിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!