പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി
തിരുവനന്തപുരം: പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി മന്ത്രി സഭാ തീരുമാനം. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.
