ഭൂമി രേഖകൾ അറിയാൻ ഡിജിറ്റൽ റവന്യു കാർഡ്
തൃശൂർ: ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കാൻ എ.ടി.എം കാർഡ് രൂപത്തിലുള്ള ഡിജിറ്റൽ റവന്യു കാർഡ് നൽകുമെന്ന് മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിജിറ്റൽ റീ സർവെ പൂർത്തിയായിട്ടുള്ള വില്ലേജുകളിൽ ഓരോ പൗരന്റെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ചുള്ളതാണ് കാർഡ്. 24ന് തിരുവനന്തപുരത്ത് റവന്യു അവാർഡ് വിതരണവും കാർഡിന്റെ ഉദ്ഘാടനവും നടക്കും.
