നാളത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ മാറ്റം
തിരുവനന്തപുരം: കെ.ടെറ്റ് പരീക്ഷയെ തുടർന്ന് നാളത്തെ ഹയർ സെക്കൻഡറി മാതൃക പരീക്ഷയിൽ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തി. നാളെ നടക്കേണ്ട പരീക്ഷ 25ലേക്ക് മാറ്റി. ഫെബ്രുവരി 16 മുതൽ ആരംഭിച്ച പരീക്ഷ 24 വരെയാണ് നടക്കുന്നത്. എന്നാൽ അധ്യാപകർക്കുള്ള കെടെറ്റ് പരീക്ഷ ഫെബ്രുവരി 21, 23 തീയതികളിലായി നടത്തുന്നതിനാൽ ഹയർ സെക്കൻഡറി ഉൾപ്പടെ ക്ലാസ്സ് മുറികൾ കെടെറ്റ് പരീക്ഷക്കായി ഉപയോഗിക്കുന്നുണ്ട്. ഇതിനാലാണ് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി മാതൃക പരീക്ഷ 25 ലേക്ക് മാറ്റിയത്. വിഷയത്തിലും പരീക്ഷാ സമയത്തിലും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
