കൊല്ലത്ത് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ

Share our post

കൊല്ലം: കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പിറവന്തൂര്‍ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പിറവന്തൂര്‍ സ്വദേശി നിതിന്‍ നല്‍കിയ പരാതിയിലാണ് നടപടി.

വസ്തുവിന്റെ ഫെയര്‍ വാല്യു നിശ്ചയിക്കാന്‍ 10000 രൂപ പരാതിക്കാരന്റെ അമ്മയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം വിജിലന്‍സില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. വിജിലന്‍സ് ഡിവൈഎസ്പി എസ്.എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!