പേരാവൂർ ബ്ലോക്ക് ഓഫീസിൽ മഹാത്മാ മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം
പേരാവൂർ:ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി പണിത മഹാത്മാ മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബൈജു വർഗീസ് , കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യ പോൾ , ലിസമ്മ ജോസഫ് , ജെയ്ഷ ബിജു, നൂറുദ്ദീൻ മുള്ളേരിക്കൽ , എ.ഷാജു , മോഹനൻ കൊളക്കാട് , ജോണി പാമ്പാടി, ദീപ ഗിരീഷ്, യശോദ വത്സരാജ്, സി. പ്രസാദ്, ബ്ലോക്ക് സെക്രട്ടറി സജീവൻഎന്നിവർ സംസാരിച്ചു.
