73 അക്ഷയകേന്ദ്രങ്ങൾക്ക് കൂടി കണ്ണൂർ ജില്ലയിൽ അനുമതി

Share our post

കണ്ണൂർ : സംസ്ഥാനത്ത് 1037 അക്ഷയ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ തീരുമാനം. അക്ഷയകേന്ദ്രങ്ങളുടെ ദൂരപരിധി പുനഃക്രമീകരിച്ചതിനെ തുടർന്നാണ് കൂടുതൽ പ്രദേശങ്ങളിൽ ആരംഭിക്കാൻ തീരുമാനിച്ചത്. 3000-ത്തോളം കേന്ദ്രങ്ങൾ നിലവിലുണ്ട്. ഗ്രാമപ്പഞ്ചായത്തുകളിൽ രണ്ട് കിലോമീറ്ററിനുള്ളിലും നഗരസഭകളിൽ ഒന്നരക്കിലോമീറ്ററിനുള്ളിലും കോർപ്പറേഷനിൽ ഒരു കിലോമീറ്ററിനുള്ളിലും അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കാമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.

കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയത്-114. പാലക്കാടാണ് ഏറ്റവും കുറവ്- 42. തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം 52 പുതിയ കേന്ദ്രങ്ങൾ വരും. കണ്ണൂർ ജില്ലയിൽ 73 പുതിയ കേന്ദ്രങ്ങൾക്ക് അനുമതിയുണ്ട്. പട്ടികജാതി-വർഗ വിഭാഗത്തിലുള്ളവർക്ക് മാത്രമായി സംവരണം ചെയ്ത ചില കേന്ദ്രങ്ങളുമുണ്ട്. ജില്ലയിൽ നിലവിൽ 275 കേന്ദ്രങ്ങളാണ്. കണ്ടെത്തുന്ന ലോക്കേഷനുകളിൽ അക്ഷയകേന്ദ്രങ്ങൾ വ്യക്തികൾ ഏറ്റെടുത്ത് നടത്തണം. ഇതിനായി പരീക്ഷയും അഭിമുഖവും നടത്തും. പ്ലസ് ടു/പ്രീഡിഗ്രി ആണ് യോഗ്യത. കം പ്യൂട്ടർ പരിജ്ഞാനവും വേണം. 18-നും 50-നും ഇടയിൽ പ്രാ യമുള്ളവർക്ക് അപേക്ഷിക്കാം

300 ചതുരശ്ര അടിയിൽ കുറയാത്ത വിസ്തൃതിയുള്ള കെട്ടിടം വേണം. താഴത്തെ നിലയിൽ ഉള്ളവർക്ക് മുൻഗണന. ഓൺ ലൈനായി അപേക്ഷ സമർപ്പി ക്കണം. മാർച്ച് ഏഴാണ് അവ സാന തീയതി. ഒരാൾക്ക് മൂന്ന് ലൊക്കേഷനുകളിൽ അപേക്ഷി ക്കാം. 750 രൂപയാണ് അപേക്ഷാ ഫീസ്. വെബ്സൈറ്റ് https://Ibsedp.Ibscentre.in/akshaya26. ഹെൽപ് ലൈൻ നമ്പർ 0471 2560311. കൂടുതൽ വിവങ്ങൾ അതത് അക്ഷയ ജില്ലാ ഓഫീസു കളിൽ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!