ഞാനുണ്ടാകുമ്പോൾ കളിക്കുന്ന കളിയാണ്’’ -അപശബ്ദം പുറപ്പെടുവിച്ച മൈക്കിനെക്കുറിച്ച് മുഖ്യമന്ത്രി

Share our post

ധർമശാല (കണ്ണൂർ): ‘മൈക്ക് സാധാരണ ഞാനുണ്ടാകുമ്പോൾ കളിക്കുന്ന കളിയാണ്. നേരത്തേതന്നെ തുടങ്ങിയതാണത്…’ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ അപശബ്ദം പുറപ്പെടുവിച്ച മൈക്കിനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കമന്റ്‌റ് സദസ്സിൽ ചിരിപടർത്തി. മൈക്കിൽനിന്നുണ്ടായ ചിലമ്പൽ ശബ്ദത്തിൽ മുഖ്യമന്ത്രി പ്രകോപിതനായേക്കുമെന്ന് ഭയന്ന സംഘാടകർക്കും ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പ്രതികരണം വന്നപ്പോൾ ആശ്വാസം.

മാങ്ങാട്ടുപറമ്പ് കെ.എ.പി. ഗ്രൗണ്ടിൽ സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മൈക്ക് മുഖ്യ മന്ത്രിയോട് പതിവുപോലെ പിണങ്ങിയത്. സദസ്സിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച് തുടങ്ങുമ്പോൾ തന്നെ മൈക്കിൽനിന്ന് അപശബ്ദം വരാൻ തുടങ്ങിയിരുന്നു. സ്വരാജ് ട്രോഫി, മഹാത്മ അയ്യങ്കാളി പുരസ്‌ക്കാരം, മാധ്യമപുരസ്‌ക്കാരം, ലൈഫ് മിഷൻ പുരസ്‌കാരം എന്നിവ വേദിയിൽ വിതരണം ചെയ്യുമെന്നും എല്ലാ പുരസ്‌കാര ജേതാക്കളെയും ആദ്യമേതന്നെ ഹാർദമായി അഭിനന്ദിക്കുന്നുവെന്നും പറഞ്ഞപ്പോഴേക്കും ചിലമ്പലിന്റെ ശബ്ദമേറി. അപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതു കഴിഞ്ഞപ്പോൾ പിന്നെയും അപശബ്ദം ഇരട്ടിയായി. പ്രസംഗത്തിനിടെ പലതവണ ഇതാവർത്തിച്ച പ്പോഴും അതിന്റെ ശബ്ദം കുറയുംവരെ കാത്തുനിന്ന് മുഖ്യമന്ത്രി പ്രസംഗം തുടർന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!