കുനിത്തലക്കാരുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർഥ്യത്തിലേക്ക്; റോഡ് നവീകരണം പുരോഗമിക്കുന്നു
പേരാവൂർ: കുനിത്തലമുക്ക്-നാല്പാടി-വായന്നൂർ റോഡ് ടാറിംഗ് തുടങ്ങി. പി.എം.ജി.എസ്.വൈ പദ്ധതിയിൽ നവീകരിക്കുന്ന റോഡിന്റെ ഒന്നാം റീച്ചിലുൾപ്പെടുന്ന ഭാഗത്താണ് ടാറിംഗ് തുടങ്ങിയത്. മണ്ഡപം മുതൽ കുനിത്തലമുക്ക് വരെയാണ് നിലവിൽ ടാർ ചെയ്യുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ ടാറിംഗ് പൂർത്തിയാക്കാനാണ് കരാറുകാർ ശ്രമിക്കുന്നത്. കുനിത്തല പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാവുന്നത്.
