ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്‍റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും

Share our post

തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ കൂടുതൽ പേരിൽനിന്ന് മൊഴിയെടുത്ത് പ്രത്യേക അന്വേഷണസംഘം. കൊടിമരത്തിന്‍റെ നിർമാണം നടത്തിയ അനന്തൻ ആചാരിയിൽ നിന്ന് മൊഴിയെടുത്തു . സുതാര്യമായാണ് നടപടികൾ സ്വീകരിച്ചതെന്ന് പി.പി അനന്തൻ ആചാരിമൊഴി നൽകി.ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി . സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്‍റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും.

അതേസമയം കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണ കൊടിമരം പുനർനിർമാണത്തിൽ ഉള്ള അന്വേഷണ പുരോഗതി വിജിലൻസും കോടതിയെ അറിയിക്കും. സ്വർണപ്പാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ നാഷണൽ മെട്രോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വന്നാൽ മാത്രമേ ശാസ്ത്രീയതെളിവുകൾ അടിസ്ഥാനപ്പെടുത്തി എസ്ഐടിക്ക് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുകയുള്ളു. എന്നാൽ സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരണത്തിൽ ആചാരലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തന്ത്രി ഹൈക്കോടതിയിൽ കത്ത് സമർപ്പിച്ചിട്ടുണ്ട് . ഈ വിഷയങ്ങളെല്ലാം ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!