കുപ്പിയും വാങ്ങി പോകാം; മെട്രോയിലും ബെവ്കോ: കൊച്ചിയിലെ ആദ്യ ഔട്ട്ലെറ്റ് നാളെ ഉദ്ഘാടനം ചെയ്യും
കൊച്ചി: കൊച്ചി മെട്രോയിലും ബെവ്‌കോ ഔട്ട്‌ലെറ്റ് ആരംഭിക്കാന്‍ തീരുമാനം. ആദ്യ ഔട്ട്ലെറ്റ് നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വൈറ്റില മെട്രോ സ്‌റ്റേഷന്റെ താഴത്തെ നിലയിലാണ് ആദ്യ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ മൂന്നാമത്തെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റാണ് ഇത്. 8,000 കെയ്‌സ് മദ്യം സംഭരിക്കാവുന്ന ഔട്ട്‌ലെറ്റാണ് വൈറ്റിലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ഔട്ട്‌ലെറ്റ് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്യും.
