വൈദ്യുതി പോയോ? സെക്ഷൻ ഓഫീസിൽ വിളിക്കേണ്ടതില്ല
കറണ്ടുപോയാലുടൻ സെക്ഷൻ ഓഫീസിലേക്ക് വിളിക്കുന്നവരാണ് നമ്മളിലധികവും. എന്നാൽ സെക്ഷൻ ഓഫീസിലെ ലാൻഡ് ഫോണിൽ ഒരേസമയം ഒന്നിലേറെ പേർക്ക് പരാതി അറിയിക്കാനാവില്ല. കോൾ കിട്ടാതെ വരുമ്പോൾ നമ്മൾ സ്വാഭാവികമായും അസ്വസ്ഥരാകുകയും ചെയ്യും.
സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാൻ മാർഗ്ഗമുണ്ട്.
94 96 00 1912 എന്ന നമ്പരിലേക്ക് വാട്സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷൻ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും. അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്മെൻ്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്സാപ് വഴി ആവശ്യപ്പെടാം.
നമ്പർ ഇപ്പോൾത്തന്നെ സേവ് ചെയ്തോളൂ… 94 96 00 1912
