തലശ്ശേരി എം.സി.സി റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്; കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര

Share our post

തലശ്ശേരി: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ റൂട്ടിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചികിത്സക്കായി എം.സി.സിയിലേക്ക് എത്തുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഈ ബസില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായകരമാകുന്നതാണ് ഈ പദ്ധതി.

തലശ്ശേരി മേഖലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാ സംവിധാനമൊരുക്കുന്നതോടൊപ്പം മാനവികത മുന്‍നിര്‍ത്തിയുള്ള സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഈ സര്‍വീസ് ആരംഭിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എസ്. മുഹമ്മദ് ബഷീര്‍, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ.പി സുഭാഷ്, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ പി.വി രാഹിത്ത് എന്നിവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!