കണ്ണൂരിൽ സയൻസ് പാർക്ക്, ഐ.ടി പാർക്ക്: മുഖ്യമന്ത്രി ശിലയിട്ടു

Share our post

കണ്ണൂർ: ഇന്ത്യയിൽ വിജ്ഞാന വ്യവസായങ്ങൾ സൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സയൻസ് പാർക്കിന്റെയും ഐ.ടി പാർക്കിന്റെയും ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉയർന്ന യോഗ്യതയുള്ള മാനവ വിഭവശേഷിയും വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് നാട് നൽകുന്ന പിന്തുണയും ഉയർന്ന നിലവാരമുള്ള ഗവേഷണ വികസന സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളും ഒത്തു ചേരുമ്പോഴാണ് കേരളം ഇതിന് അനുയോജ്യമാകുന്നത്. ഈ സവിശേഷത മനസിലാക്കിയാണ് സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നത്. ഇതിനോടൊപ്പം പ്രഖ്യാപിച്ച ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു . ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദേശ രാജ്യങ്ങളിലെ മുൻനിര കമ്പനികളെ കേരളത്തിലേക്ക്

എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിദേശ കമ്പനികളും അനുബന്ധ സ്ഥാപനങ്ങളും എത്തുന്നതോടെ കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങളും സാധ്യതകളും സൃഷ്ടിക്കപ്പെടും.കണ്ണൂർ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽ രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം നടത്താൻ നിക്ഷേപകർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

. കണ്ണൂർ സയൻസ് പാർക്കിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തലശ്ശേരി അഞ്ചരക്കണ്ടിക്ക് സമീപം ചെറിയവളപ്പിൽ 600 കോടി ചെലവിൽ 50 ഏക്കറിലായാണ് സയൻസ് പാർക്കും ഐ.ടി പാർക്കും നിർമിക്കുന്നത്. സ്പീക്കർ എ.എൻ. ഷംസീർ അദ്ധ്യക്ഷനായി. ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, കെ.ഐ.ടി.എഫ്.ആർ.എ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. സാജു, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അടക്കമുള്ളവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!