വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​നു​കൂ​ല പ്ര​ക​ട​നം; ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു

Share our post

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​നു​കൂ​ല പ്ര​ക​ട​നം ന​ട​ത്തി​യ​യാ​ളു​ടെ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു​വെ​ന്ന് ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ കൂ​ട്ടാ​യ്മ. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്തു​ന്നി​ല്ല. പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ കൂ​ട്ടാ​യ്മ.

സു​താ​ര്യ​മാ​യ ഫ​ണ്ട് പി​രി​വാ​ണ് ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ ന​ട​ത്തു​ന്ന​ത്. ബൈ​ക്ക് വാ​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ പ​ണം ല​ഭി​ച്ചാ​ൽ പി​രി​വ് നി​ർ​ത്തും. പൊ​തു​വേ​ദി​യി​ൽ വ​ച്ച് ബൈ​ക്ക് കൈ​മാ​റി​യ ശേ​ഷം ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ കൂ​ട്ടാ​യ്മ പ്ര​തി​ക​രി​ച്ചു. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്തം പി​ടി​മു​റു​ക്കു​ന്ന പാ​ർ​ട്ടി​യെ തു​റ​ന്നു കാ​ണി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ജാ​ഗ്ര​ത പ​യ്യ​ന്നൂ​ർ സെ​ക്ര​ട്ട​റി യു. ​മാ​ധ​വ​ൻ വി​ശ​ദ​മാ​ക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!