രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിൽ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ഫോൺ വിറ്റുപോയെന്നും മൊഴി

Share our post

തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് രാഹുൽ ഹാജരായിരുന്നു. നാളെയും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ഇന്നലെ ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ടു നാലുവരെ നീണ്ടു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ വിട്ടയച്ചത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി കൃത്യമായി സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. ചോദ്യങ്ങൾക്ക് കൃത്യമായി മറുപടിയില്ല. പീഡനം നടന്നുവെന്ന് പറയുന്ന കാലയളവിൽ രാഹുൽ ഉപയോഗിച്ചിരുന്ന ഫോൺ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില ഫോണുകൾ വിറ്റുവെന്നും ചിലത് നഷ്ടപ്പെട്ടുവെന്നുമാണ് രാഹുൽ പറയുന്നത്. എന്നാലിത് അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!