ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹരജി: സുപ്രധാന തീരുമാനങ്ങളുമായി സുപ്രിംകോടതി

Share our post

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹരജിയിൽ സുപ്രധാന തീരുമാനങ്ങളുമായി സുപ്രിംകോടതി. ഏപ്രിൽ ഏഴ് മുതല്‍ വാദം കേള്‍ക്കും. മാര്‍ച്ച് 14ന് മുന്‍പ് വാദങ്ങള്‍ എഴുതി നല്‍കാനും ഹരജിക്കാർക്ക് നിർദേശം. കേസിൽ മുതിർന്ന അഭിഭാഷകൻ കെ.പരമേശ്വറിനെ അമിക്കസ്ക്യൂറിയായും നിയമിച്ചു. ഏപ്രില്‍ 7, 8, 9 , 14, 15, 16 തീയതികളിലും വാദം കേള്‍ക്കും. ഏപ്രില്‍ 22ന് അവസാനഘട്ട വാദം നടക്കും. ഏപ്രില്‍ 22ന് തന്നെ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കും.

അതേസമയം, പുനഃപരിശോധനാ ഹരജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാർ കോടതിയെ അറിയിച്ചു. അഞ്ച് മതങ്ങളിലെ വിഷയങ്ങളാണ് ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുക. റഫറന്‍സിനുള്ള ചോദ്യങ്ങള്‍ സുപ്രിംകോടതി തയ്യാറാക്കും. വാദങ്ങള്‍ ക്രോഡീകരിക്കാന്‍ നോഡല്‍ അഭിഭാഷകരെയും കോടതി നിയോഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!