അച്ഛനെ കുത്തിയ കാപ്പാ കേസ് പ്രതി പിടിയിൽ

Share our post

കൊച്ചി: വടക്കന്‍ പറവൂരില്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പാ കേസ് പ്രതിയായ മകന്‍. കാപ്പാ കേസില്‍ അടക്കം പ്രതിയായ കെടാമംഗലം സ്വദേശി ലിന്‍റോ (35) ആണ് അച്ഛന്‍ രാജുവിനെ (65) കുത്തിപ്പരിക്കേല്‍പ്പിച്ചത്. പുലര്‍ച്ചെ അഞ്ചിന് ആയിരുന്നു സംഭവം. രാജുവിന്‍റെ തോളിലാണ് കുത്തേറ്റത്. ലിന്‍റോയെ വടക്കന്‍ പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലിന്‍റോ സ്ഥിരം അച്ഛനുമായി വഴക്കുണ്ടാക്കാറുണ്ട്. കുത്തിപ്പരിക്കേല്‍പ്പിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!