വഴിയോര വാണിഭത്തിനെതിരെ പേരാവൂരിൽ വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധ പ്രകടനം

Share our post

പേരാവൂർ: വർധിച്ചു വരുന്ന വഴിയോര വാണിഭത്തിനെതിരെ പഞ്ചായത്തും പൊലീസും നടപടി സ്വീകരിക്കാത്തതിൽ വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, യൂണിറ്റ് ജനറൽ സെക്രട്ടറി പി.വി.ദിനേശ് ബാബു, എം.കെ.അനിൽകുമാർ,അഷറഫ് ചെവിടിക്കുന്ന്, എം ബിന്ദു , റീജ പ്രദീപൻ, ബീനപ്രമോദ് , രാജു കുര്യാക്കോസ്, എം. ശശി തുടങ്ങിയവർ സംസാരിച്ചു. പേരാവൂർ ടൗണിൽ വഴിയോര വാണിഭത്തിനായി പഞ്ചായത്ത് പ്രത്യേകം സ്ഥലം അനുവദിച്ചിട്ടും അനധികൃതമായി ടൗണിൽ വഴിയോര വാണിഭം നടത്തുന്നതിനെതിരെയാണ് വ്യാപാരി വ്യവസായി സമിതി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!