പുതുശേരി പുഴക്കൽ മുത്തപ്പൻ മടപ്പുര തിറയുത്സവം 18ന് തുടങ്ങും
പേരാവൂർ: പുതുശ്ശേരി പുഴക്കൽ മുത്തപ്പൻ മടപ്പുര തിറയുസവം ഫെബ്രുവരി 18, 19, 20 തീയതികളിൽ നടക്കും. ഫെബ്രുവരി 18 ബുധൻ വൈകിട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്ര,ആറിന് ദീപക്കാഴ്ച, 6.30 മുതൽ പ്രാദേശിക കലാപരിപാടികൾ, രാത്രി എട്ടിന് പയ്യന്നൂർ എസ്. എസ്. ഓർക്കസ്ട്രയുടെ ഗാനമേള. ഫെബ്രുവരി 19,20 തീയതികളിൽ വെള്ളാട്ടങ്ങൾ, തെയ്യങ്ങൾ, പരമ്പരാഗത തിറ ചടങ്ങുകൾ, അന്നദാനം.
