കോഴിക്കോട്ട് വാഹനാപകടത്തിൽ യുവാവ് മരിച്ചു
കോഴിക്കോട്: നടുവണ്ണൂർ-പേരാമ്പ്ര റോഡിൽ കരുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്. കാറും സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടർ യാത്രികനായിരുന്നു അശ്വിൻ രാജ്. ഓസ്ട്രേലിയയിൽ പഠിക്കുന്ന അശ്വിൻ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. പേരാമ്പ്ര ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
