ഈരായിക്കൊല്ലി ജനകീയ സമിതിയുടെ കൂപ്പൺ നറുക്കെടുപ്പ് മാറ്റിവെച്ചു

Share our post

പേരാവൂർ: കുട്ടികൾക്ക് കളിക്കളവും അമ്പലത്തിന് പാർക്കിങ്ങും ഒരുക്കാൻ ഈരായിക്കൊല്ലിയിലെ ജനകീയ സമിതി ഏർപ്പെടുത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് മാറ്റിവെച്ചു. ബുധനാഴ്ച രാത്രി നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഏപ്രിൽ 15ന് വിഷുദിനത്തിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജനകീയ സമിതി പ്രതീക്ഷിച്ച ഫണ്ട് സമാഹരിക്കാൻ സാധിക്കാത്തതിനാലാണ് നറുക്കെടുപ്പ് മാറ്റിയത്. കുട്ടികളെ ലഹരിയിൽ നിന്നും സംരക്ഷിക്കാനാണ് കളിക്കളം ഒരുക്കുന്നത്.അമ്പലത്തിലെത്തുന്ന ഭക്തർക്ക് വാഹന പാർക്കിങ്ങും ഒരുക്കും. ഏപ്രിൽ 15ന് കോളയാട് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ കൂപ്പൺ നറുക്കെടുപ്പ് നിർവഹിക്കും. പത്രസമ്മേളനത്തിൽ ജനകീയ സമിതി ഭാരവാഹികളായ സി.രവീന്ദ്രൻ, എം.രാജൻ, വി.സി.സന്തോഷ്, എം.രാജേഷ്, ഷൈജു മാറോളി എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!